ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള സിവിൽ സർവ്വീസ് സംരക്ഷണയാത്ര ജില്ലയിൽ തുടരുന്നു …

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള സിവിൽ സർവ്വീസ് സംരക്ഷണയാത്ര ജില്ലയിൽ തുടരുന്നു …

 

ഇരിങ്ങാലക്കുട :

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സിവില്‍ സർവ്വീസ് സംരക്ഷണയാത്രയുടെ തൃശൂർ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം വെള്ളാങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ചു. വെള്ളാങ്ങല്ലൂർ സോഷ്യല്‍ ക്ലബ് വായനശാല പരിസരത്ത് ചേര്‍ന്ന ജാഥാ സ്വീകരണ യോഗം സിപിഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി സി.സി വിപിൻചന്ദ്രൻ,

ജാഥാ വൈസ് ക്യാപ്റ്റൻ കെ മുകുന്ദൻ, സ്വാഗതസംഘം കൺവീനർ എം.കെ ഉണ്ണി ,ജാഥാ ക്യാപ്റ്റൻ കെ.ഷാനവാസ് ഖാൻ നന്ദി എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജോയിന്റ് കൗൺസിൽ നന്മ സാംസ്‌ക്കാരിക വേദിയുടെ “വെയില്‍ കൊള്ളുന്നവര്‍” എന്ന നാടകം അവതരിപ്പിച്ചു.

പ്രകൃതി സംരക്ഷണത്തിന്റ ഭാഗമായി കാൽനട ജാഥ കടന്നുവന്ന വിവിധയിടങ്ങളിൽ ജാഥാംഗങ്ങൾ വൃക്ഷതൈ നട്ടു.

Please follow and like us: