ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം ; 418 പോയിന്റുമായി നാഷണൽ സ്കൂൾ മുന്നേറ്റം തുടരുന്നു ; 410 പോയിന്റ് നേടി കഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി രണ്ടാം സ്ഥാനത്ത് ; ആതിഥേരായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിന് 355 പോയിന്റ് ; കലോൽസവം നാളെ സമാപിക്കും …

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം ; 418 പോയിന്റുമായി നാഷണൽ സ്കൂൾ മുന്നേറ്റം തുടരുന്നു ; 410 പോയിന്റ് നേടി കഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി രണ്ടാം സ്ഥാനത്ത് ; ആതിഥേരായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിന് 355 പോയിന്റ് ; കലോൽസവം നാളെ സമാപിക്കും …

ഇരിങ്ങാലക്കുട : 33- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ പൂർത്തിയായപ്പോൾ ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ 418 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു. 410 പോയിന്റ് നേടിയ കഴിഞ്ഞ വർഷത്തെ ജേതാക്കളായ എടതിരിഞ്ഞി എച്ച്ഡിപി പുറകിലുണ്ട്. ആതിഥേരായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ ആണ് 355 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത്. ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ ആണ് മുന്നിൽ. 213 പോയിന്റ് നേടി ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷണൽ മുന്നിൽ എത്തിയപ്പോൾ , എടതിരിഞ്ഞി എച്ച് ഡി പി 200 ഉം എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ 160 ഉം പോയിന്റ് നേടിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ നാഷണൽ 170 ഉം എടതിരിഞ്ഞി എച്ച്ഡിപി 154 ഉം ലിറ്റർ ഫ്ളവർ സ്കൂൾ 138 ഉം പോയിന്റ് നേടിയിട്ടുണ്ട്. യുപി ജനറൽ വിഭാഗത്തിൽ കരുവന്നൂർ സെന്റ് ജോസഫ്സ് 70 പോയിന്റ് നേടി മുന്നിലാണ്. എൽപി ജനറൽ വിഭാഗത്തിൽ കരാഞ്ചിറ സെന്റ് സേവ്യേഴ്സ് , ആനന്ദപുരം ശ്രീകൃഷ്ണ എന്നീ സ്കൂളുകൾ 56 പോയിന്റ് വീതം നേടി മുന്നിലാണ്. എൽപി അറബിക്കിൽ കല്ലേറ്റുകര ഐജെ സ്കൂൾ , കാറളം എഎൽപിഎസ്, കരുവന്നൂർ സെന്റ് ജോസഫ്സ് എന്നിവ 15 പോയിന്റ് വീതം നേടി മുന്നിലാണ്. യുപി വിഭാഗം അറബിക്കിൽ കല്പപറമ്പ് ബിവിഎം 63 പോയിന്റ് നേടി മുന്നിൽ എത്തിയിട്ടുണ്ട്. ഹൈസ്കൂൾ അറബിക്ക് വിഭാഗത്തിലും 91 പോയിന്റ് നേടി കല്പപറമ്പ് സ്കൂൾ മുന്നിലാണ്. ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിലും യുപി സംസ്കൃതം വിഭാഗത്തിലും 75 ഉം 74 ഉം പോയിന്റ് നേടി നാഷണൽ സ്കൂൾ മുന്നിലാണ്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കലോൽസവം നാളെ സമാപിക്കും.

Please follow and like us: