ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ; നിർമ്മാണ പ്രവർത്തനങ്ങൾ പത്തേമുക്കാൽ കോടി രൂപ ചിലവിൽ …

ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ; നിർമ്മാണ പ്രവർത്തനങ്ങൾ പത്തേമുക്കാൽ കോടി രൂപ ചിലവിൽ …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആനന്ദപുരം – നെല്ലായി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തങ്ങൾ ആരംഭിച്ചു.

ആളൂര്‍, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 9.300 കി.മീ റോഡ് 10 കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി റോഡ് ആക്കി മാറ്റുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ബഡ്ജറ്റ് വര്‍ക്ക് 2022 – 23 ഉള്‍പ്പെടുത്തിയാണ് റോഡ് പുനരുദ്ധാരണം നടത്തുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മുരിയാട് അണ്ടിക്കമ്പനി പരിസരത്ത് നടന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. ദേശീയ പാതയുമായി മണ്ഡലത്തെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇ.കെ. അനൂപ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത സുനില്‍, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us: