ലയൺസ് ഗോൾഡൻ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി സമർപ്പിച്ചു; മെഷീനുകൾ സ്ഥാപിച്ചത് 26 ലക്ഷത്തോളം രൂപ ചിലവിൽ …
ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ ആണ് 26 ലക്ഷത്തോളം രൂപ ചിലവിൽ പുതിയ നാല് ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിച്ചത്. ക്ലബ് പ്രസിഡന്റ് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ ഡയാലിസിസ് മെഷീനുകൾ സമർപ്പിച്ചു. മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ തോമച്ചൻ വെള്ളാനിക്കാരൻ , പി ആനന്ദമേനോൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. ഫ്ലോറി, പ്രൊവിൻഷ്യൽ സുപ്പീരിയർ സി. സോഫി , സോൺ ചെയർമാൻ റോയ് ജോസ് , റീജിയൻ ചെയർമാൻ ബിനോയ് പി സി ,സെക്രട്ടറി ബിജോയ് പോൾ, റെൻസി ജോൺ നിധിൻ , റിങ്കു മനോജ്, മിഡ്ലി റോയ് എന്നിവർ സംസാരിച്ചു.