സ്കൂൾ അധികൃതരുടെ അനാസ്ഥ ;വിദ്യാർഥിനിയെ കലോൽസവത്തിൽ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവ് ..

സ്കൂൾ അധികൃതരുടെ അനാസ്ഥ ;വിദ്യാർഥിനിയെ കലോൽസവത്തിൽ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവ് ..

 

ഇരിങ്ങാലക്കുട : സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം കലോൽസവത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥിനിയെ കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവ്. കരുവന്നൂർ സെന്റ് ജോസഫ്സ് സി.ജി എച്ച്എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്യ എൻ വിനീഷിനാണ് സ്കൂൾ യുവ ജനോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിന് ഫസ്റ്റ്പ്രൈസും എ ഗ്രേഡും ലഭിച്ചിട്ടും സ്കൂളധികൃതർ സമയത്തിന്

മത്സരത്തിനുള്ള രജിസ്സ്ട്രേഷൻ നടപടികൾ നടത്താഞ്ഞതുമൂലം ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മൽസരിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായത്. പിന്നീട് സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതിനല്കിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടർന്നാണ് അഡ്വക്കേറ്റ് പി. ജെ. ജോബി,ജിഷജോബി എന്നിവർ മുഖാന്തരം ഇരിങ്ങാലക്കുട മുൻസിഫ് കോടതി മുന്പാകെ സ്കൂൾ പ്രധാന അധ്യാപിക, എഇഒ, ഡിഇഒ ,ഡിഡിഇ ,ഡിജിഇ തുടങ്ങിയവരെ കക്ഷി ചേർത്ത് നൽകിയ കേസിലാണ് പരാതിക്കാരിയെക്കൂടി ഉൾപ്പെടുത്തി മോഹിനിയാട്ടമത്സരം നടത്തുവാൻ കോടതിയുത്തരവായത്.

Please follow and like us: