നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്രവൈസേഴ്സ് 13-മത് ജില്ലാ സമ്മേളനം

നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്രവൈസേഴ്സ് 13-മത് ജില്ലാ സമ്മേളനം

 

ഇരിങ്ങാലക്കുട : നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്രവൈസേഴ്സ് 13-മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഒ വി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ്കുമാർ , ഭാരവാഹികളായ എം മനോജ്, പി സി സലിൽ കുമാർ , ടി സി ജോർജ്ജ്, സി കെ തോമസ്, പി കെ ആന്റി , ടി എസ് ബിജു , സ്മിത സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കുമാരി ആൻസി സോജനെ ചടങ്ങിൽ ആദരിച്ചു.

Please follow and like us: