പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു…

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു…

 

ഇരിങ്ങാലക്കുട: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് വീടിനോട് ചേര്‍ന്ന് ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയിൽ തീ പാര്‍വതിയുടെ മുടിയിലേക്കും ശരീരത്തിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ സഹോദരന്‍ അമേഖ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീരമാകെ പൊള്ളലേറ്റ പാര്‍വ്വതിയെ ഉടന്‍ തന്നെ തൃശൂര്‍ ജൂബിലി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായുരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇന്നു വൈകീട്ട് 4.30 ന് മൃതദേഹം വീട്ടില്‍ എത്തിച്ചതിന് ശേഷം 5.30 ന് തൃശൂര്‍ ഐവര്‍ മഠത്തില്‍ സംസകാരം നടത്തും. പിതാവ് മധു ചെന്ത്രാപ്പിന്നി എസ്എന്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. അമ്മ ശില്‍പ ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികയുമാണ്.

Please follow and like us: