സെന്റ് ജോസഫ്സ് കോളേജിൽ വജ്രജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി ; ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്‌ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ.എം. ജഗദീഷ് കുമാര്‍.

ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്‌ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ.എം. ജഗദീഷ് കുമാര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ വജ്ര ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ച് അവരുടെ ഭാവി രൂപകല്‍പന ചെയ്യാനും അവരുടെ വ്യക്തിത്വവളര്‍ച്ചയ്ക്കു അനുഗുണമാകുന്ന രീതിയിലുമാണ് പുതിയ ഉന്നതവിദ്യാഭ്യാസനയം ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശിഷ്ടാതിഥിയായിരുന്നു. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍ മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹോളിഫാമിലി മദര്‍ സുപ്പീരിയര്‍ ഡോ.സിസ്റ്റര്‍ ആനി കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ബ്ലെസി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സുജ സഞ്ജീവ്കുമാര്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപിക അഞ്ജു സൂസന്‍ എന്നിവര്‍ സംസാരിച്ചു.

Please follow and like us: