അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം ; റൂറൽ ജില്ലാ പോലീസ് മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകൾക്കും ഐഎസ്ഒ അംഗീകാരം; നിയമ, നീതി നിർവ്വഹണത്തിൽ സേവനദാതാക്കളോട് ഔചിത്യപൂർണ്ണമായി ഇടപെടാൻ പോലീസ് സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം ; റൂറൽ ജില്ലാ പോലീസ് മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകൾക്കും ഐഎസ്ഒ അംഗീകാരം; നിയമ, നീതി നിർവ്വഹണത്തിൽ സേവനദാതാക്കളോട് ഔചിത്യപൂർണ്ണമായി ഇടപെടാൻ പോലീസ് സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം. പൊതുജനങ്ങൾക്ക് മികച്ച പോലീസ് സേവനങ്ങൾ സമയബന്ധിതമായി നൽകിയതിലൂടെ അന്താരാഷ്ട സേവന നിലവാരമായ ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻ തൃശ്ശൂർ റൂറൽ പോലീസ് ജില്ലയ്ക്കും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകൾക്കും ലഭിച്ചു. സ്മാർട്ട് പോലീസിംഗ്, കൃത്യമായ നിയമ നടപടികൾ, ക്രമസമാധാന പരിപാലനത്തിലെ മികവ് , പരാതികൾ സ്വീകരിക്കുന്നത് മുതൽ തീർപ്പാക്കുന്നത് വരെയുള്ള ഔചിത്യപൂർവമായ ഇടപെടൽ, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, രേഖകൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഫിറ്റ്നെസ്സ് സെന്റർ, മുതിർന്ന പൗരൻമാർക്ക് നൽകുന്ന പരിഗണന തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിൽ നടന്ന സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പരുക്കൻ സംവിധാനവും അടിച്ചമർത്തൽ സംവിധാനവുമായിട്ടല്ല പോലീസ് നില കൊള്ളേണ്ടതെന്നും നിയമനിർവ്വഹണത്തിലും നീതി നിർവ്വഹണത്തിലും സേവനദാതാക്കളോട് ഔചിത്യപൂർണ്ണമായി ഇടപെടാൻ പോലീസിന് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.തൃശ്ശൂർ റെയ്ഞ്ച് ഡിഐജി എസ് അജിതബീഗം ഐപിഎസ് അധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് കരീം, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച്ഒ ബൈജു ഇ ആർ എന്നിവർ മന്ത്രിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ എറ്റ് വാങ്ങി. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ മുഖ്യാതിഥി ആയിരുന്നു. എസ്എംഎസ് പ്രൈറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ എൻ ശ്രീകുമാർ വിഷയാവതരണം നടത്തി. വാർഡ് കൗൺസിലർ എം ആർ ഷാജു ആശംസകൾ നേർന്നു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് സ്വാഗതവും അഡീ. പോലീസ് സൂപ്രണ്ട് പ്രദീപ് എൻ വെയിൽസ് നന്ദിയും പറഞ്ഞു.

Please follow and like us: