കൈയ്യൊഴിയുന്ന മാലിന്യങ്ങൾക്ക് പണം ലഭിക്കുന്ന കാലത്തെക്കുറിച്ചുള്ള സൂചനകളും മാലിന്യ സംസ്കരണത്തിന്റെ ആധുനിക മോഡലുമായി പാടൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ …
ഇരിങ്ങാലക്കുട : വീടുകളിൽ തൊട്ട് വ്യവസായങ്ങളിൽ നിന്ന് വരെ കൈയ്യൊഴിയുന്ന മാലിന്യങ്ങൾക്ക് പണം ലഭിക്കുന്ന കാലം വരും. മാലിന്യ സംസ്കരണത്തിന് ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ . പറയുന്നത് പാടൂർ അലി മുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ . ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മാലിന്യങ്ങൾ സംസ്കരിച്ചാൽ വൈദ്യുതിയും വളങ്ങളും വാണിജ്യാവശങ്ങൾക്കുള്ള ജലവും തുണിത്തരങ്ങൾക്കായുള്ള മെറ്റീരിയലുകൾ വരെ നിർമ്മിച്ചെടുക്കാമെന്ന് വിദ്യാർഥികളായ മുഹമ്മദ് ഇസ്ഹാഖും സിതാര ഫാത്തിമയും ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ റവന്യു ജില്ല 13-ാം സ്കൂൾ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് ലിറ്റിൽ ഫ്ളവർ സ്കൂളിൽ നടന്ന സ്റ്റിൽ മോഡൽ മൽസരത്തിന്റെ ഭാഗമായിട്ടാണ് ഇവർ ആധുനിക മാലിന്യ സംസ്കരണ മോഡൽ പ്രദർശിപ്പിച്ചത്. കാലഘട്ടം നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന് മാലിന്യ സംസ്കരണമാണെന്നും പരമ്പരാഗത വിഭവങ്ങൾക്ക എല്ലാം ക്ഷാമം നേരിടുന്ന കാലമാണ് ഉടലെടുക്കുന്നതെന്നും വരാനിരിക്കുന്ന തലമുറയ്ക്ക് കരുതി വയ്ക്കാൻ ഒന്നുമില്ലാത്ത സാഹചര്യമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു. ഈ സംവിധാനം നിലവിൽ വരുന്നതോടെ മാലിന്യങ്ങൾക്കായി പണം അവകാശപ്പെടാവുന്ന സാഹചര്യമാണ് കാത്തിരിക്കുന്നതെന്നും ഹയർ സെക്കൻഡറി വിദ്യാർഥികളായ മുഹമ്മദും സിതാരയും ചൂണ്ടിക്കാട്ടുന്നു.
” ക്ലീനർ പ്ലാനറ്റ് ഫോർ ന്യൂ ജനറേഷൻ ” എന്ന ടൈറ്റിലാണ് തങ്ങളുടെ ആവിഷ്ക്കാരത്തെ വിശേഷിപ്പിക്കാൻ ഇവർ ഉപയോഗിച്ചിട്ടുള്ളത്.