13 – മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയിൽ തുടക്കമായി…
ഇരിങ്ങാലക്കുട : 13-മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയിൽ തുടക്കമായി. ഗവ. ഗേൾസ് സ്കൂളിലും അനുബന്ധസ്കൂളുകളിലുമായി ആരംഭിച്ച ശാസ്ത്രോൽസവം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ എംഎൽഎ , നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ ജിഷ ജോബി, അംബിക പള്ളിപ്പുറത്ത് , വിഎച്ച്എസ്ഇ അസി. ഡയറക്ടർ നവീന പി , കരീം വി എം , എം ആർ സനോജ് മാസ്റ്റർ, എൻ കെ രമേഷ് , എം അഷ്റഫ്, പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജുമോൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ് നന്ദിയും പറഞ്ഞു. 1028 വിദ്യാലയങ്ങളിൽ നിന്നായി 3800 ഓളം കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത്.