കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ്; ആദ്യദിനത്തിൽ അഞ്ച് ബ്രാഞ്ചുകളിൽ നിന്നായി പിൻവലിച്ചത് 38.5 ലക്ഷം രൂപ …
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ് പ്രകാരം ആദ്യദിനം നിക്ഷേപങ്ങൾക്ക് തിരിച്ച് നൽകിയത് 43 പേർക്ക് . 43 പേർക്കായി 38.5 ലക്ഷം രൂപയാണ് ആദ്യഘട്ട പാക്കേജ് പ്രകാരം നൽകിയത്. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപകരാണ് ബാങ്കിന്റെ അഞ്ച് ബ്രാഞ്ചുകളിൽ നിന്നായി ഇത്രയും തുക പലിശ സഹിതം പിൻവലിച്ചത്. ഒരു ബ്രാഞ്ചിൽ കൂടുതൽ പേർ എത്തിച്ചേർന്നാൽ തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം എർപ്പെടുത്തിയിട്ടുണ്ട്.