കൊരട്ടിയിൽ വൻ കഞ്ചാവുവേട്ട;
ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ;
സ്പോർട്സ് യൂട്ടിലിറ്റി ഗണത്തിൽപെട്ട കാർ പിന്തുടർന്ന് പിടികൂടിയത് സിനിമാ സ്റ്റൈലിൽ …
ചാലക്കുടി: ആന്ധ്രയിൽ നിന്നും ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി എറണാകുളം ജില്ല തൃക്കാക്കര നോർത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്നു (41 വയസ്)വിനെ ചാലക്കുടി ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്ന് പിടികൂടി.തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന്റെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തുപിടികൂടിയത്.
ചാലക്കുടി ഡിവൈഎസ്പി ടി എസ് സിനോജ്, ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, ഇൻസ്പെക്ടർ അരുൺ ബി കെ , ഉദ്യോഗസ്ഥരായ സ്റ്റീഫൻ വി ജി ,ബിന്ദുലാൽ പി.ബി, ഷിഹാബ് കുട്ടശ്ശേരി,തോമസ് കെ.ടി, റെജിമോൻ
സതീശൻ മടപ്പാട്ടിൽ, സി എ ജോബ്, റോയ് പൗലോസ്, പി എം മൂസ, വി.യു സിൽജോ, റെജി എ.യു, ഷിജോ തോമസ്, ജോയി കെ.എ, നാഗേഷ് കെ.സി, സഫീർ സി.എ, ഷിജോ സി.ടി, പ്രദീപ് കെ എസ്, അലി, ശ്യാം പി ആന്റണി, ടോമി വർഗ്ഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. HR51AV0279 നമ്പർ പജീറോ കാറിൽ കഞ്ചാവുമായി വരവേ പുതുക്കാട് വച്ച്
പോലീസ് പിന്തുടരുന്നതായി മനസിലാക്കിയ ലഹരിക്കടത്തു സംഘം അമിതവേഗതയിൽ ആറുവരിപാതയിലൂടെയും ഇടവഴികളിലൂടെയും പാഞ്ഞെങ്കിലും പോലീസ് സംഘം കൊരട്ടിയിൽ ദേശീയപാത അടച്ചു കെട്ടിയാണ് സ്പോർട്സ് യൂട്ടിലിറ്റി ഗണത്തിൽപെട്ട കാർ പിടികൂടിയത്. പോലീസിനെ കണ്ട് കാറിലുണ്ടായിരുന്ന മറ്റൊരാൾ കാർ നിർത്തുന്നതിനു മുമ്പേ ചാടി ഓടി രക്ഷപെട്ടു.
ഉത്സവ സീസൺ മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നും കടത്തികൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും പ്രത്യേക രഹസ്യഅറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത – കഞ്ചാവിന് ചില്ലറവിപണിയിൽ നാൽപത് ലക്ഷത്തോളം രൂപ വിലവരും.
കഞ്ചാവ് എവിടെ നിന്നും കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്നും ഓടിപ്പോയ യുവാവിനെ സംബന്ധിച്ചും ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.