അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ മന്ദിരത്തിന് മുമ്പിൽ വ്യാപാരികളുടെ പ്രതീകാത്മക പ്രതിഷേധ കച്ചവടസമരം …
ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ വ്യാപാരികളുടെ പ്രതീകാത്മക വഴിയോരക്കച്ചവടസമരം. അനധികൃത വഴിയോരക്കച്ചവടങ്ങൾ നിരോധിക്കുക, ലൈസൻസ് ഉള്ള വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യ ത്തിലാണ് നഗരസഭാകാര്യാലയത്തിന് മുമ്പിൽ വ്യാപാരികൾ സമരം നടത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ച യോഗം നിയോജകമണ്ഡലം ചെയർമാനും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ വി. കെ. അനിൽകുമാർ , സീനിയർ വൈസ്
പ്രസിഡന്റ് ടി. വി. ആന്റോ ,
നിയോജകമണ്ഡലം വനിതാവിംഗ് ചെയർപേഴ്സൺ
സുനിത ഹരിദാസ്, ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. കെ. കൃഷ്ണാനന്ദ ബാബു, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോൺ ജോസ്, മാപ്രണം യൂണിറ്റ് പ്രസിഡന്റ് ലോഹിതാക്ഷൻ,എടതിരിഞ്ഞി യൂണിറ്റ് ജനറൽ സെക്രട്ടറി മനോജ്,കരുവന്നൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ഡേവിസ് ചെമ്പൻ, .വൈസ് പ്രസിഡന്റ് ടി. മണി മേനോൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, ബൈജു കെ. ആർ, ഡീൻ ഷഹീദ് എന്നിവർ നേതൃത്വം
നൽകി.