വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക് …

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക് …

 

ഇരിങ്ങാലക്കുട : കേന്ദ്ര വൈദ്യുതി നയം തിരുത്തുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, മാസ്റ്റർ ട്രസ്റ്റിലേക്കുള്ള ബോർഡിന്റെയും സർക്കാരിന്റെയും വിഹിതം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ . വൈദ്യുതി ഭവൻ പരിസരത്ത് നടന്ന ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം മുരളീധരൻ വിഷയാവതരണം നടത്തി. കെ എം ശിവരാമൻ , നിക്സൺ കെ എൽ, വിജോയ് കെ വി , പി ഉണ്ണികൃഷ്ണൻ , ടി എസ് സുരേഷ്, പി കെ സദാനന്ദൻ , കെ കെ ചന്ദ്രു എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി പി എ രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ ട്രഷറർ കെ വേണുഗോപാലൻ നന്ദിയും പറഞ്ഞു.

Please follow and like us: