ഇരിങ്ങാലക്കുട മണ്ഡലത്തിൽ നവകേരള സദസ്സിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു;  എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക  സമിതികളായി …

ഇരിങ്ങാലക്കുട മണ്ഡലത്തിൽ നവകേരള സദസ്സിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു;

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക

സമിതികളായി …

 

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും മണ്ഡലത്തിൽ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സിന് ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംഘാടകസമിതികളുടെ രൂപീകരണം പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂർ, വേളൂക്കര,ആളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും ചൊവ്വാഴ്ച സംഘാടകസമിതികൾ രൂപീകരിച്ചതോടെ മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും നവകേരള സദസ്സിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

 

പഞ്ചായത്തു പ്രസിഡന്റുമാർ ചെയർമാൻമാരായും പഞ്ചായത്തു സെക്രട്ടറിമാർ കൺവീനർമാരായും 501 അംഗ സ്വാഗതസംഘമാണ് ഓരോ പഞ്ചായത്തിലും രൂപീകരിച്ചത്. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന നഗരസഭതല സംഘാടകസമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, അഡ്വ ജിഷ ജോബി, കലാനിലയം രാഘവൻ , സദനം കൃഷ്ണൻകുട്ടി, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , പ്രൊഫ വി കെ ലക്ഷ്മണൻനായർ , ആർഡിഒ എസ് ഷാജി, ഡിവൈഎസ്പി ടി കെ ഷൈജു, നഗരസഭ സൂപ്രണ്ട് ഹസീന ബീഗം, തുടങ്ങിയവർ സംസാരിച്ചു.

 

ഡിസംബർ ആറിനാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ്. വിവിധ മണ്ഡലങ്ങളിലെ വികസനമുന്നേറ്റത്തെക്കുറിച്ചും ഭാവി വികസനപ്രവർത്തനങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ തേടാനാണ് നവകേരള സദസ്സുകൾ ഒരുക്കുന്നത്.

Please follow and like us: