ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരദാന ചടങ്ങ് ജനുവരി 28 ന് ….
ഇരിങ്ങാലക്കുട : ഒമ്പത് ഗായകർക്കും ഒരു വേഷകലാകാരനുമായി ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ദശപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളിസംഗീതരംഗത്തെ മുതിർന്ന ഗായകരായ കലാമണ്ഡലം സുകുമാരൻ ,
കലാമണ്ഡലം എൻ എൻ കൊളത്താപ്പിള്ളി,
കലാമണ്ഡലം രാജേന്ദ്രൻ ,
പാലനാട് ദിവാകരൻ,
കലാമണ്ഡലം ഭവദാസൻ ,
കലാമണ്ഡലം കൃഷ്ണൻകുട്ടി,
കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി,
കലാമണ്ഡലം ശ്രീകുമാർ ,
കലാമണ്ഡലം മോഹനകൃഷ്ണൻ എന്നീ ഒമ്പതുപേർക്ക് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരവും,
കഥകളിവേഷകലാകാരൻ കലാമണ്ഡലം രാജശേഖരന് ഇ കേശവദാസ് സ്മാരക കഥകളി പുരസ്കാര വും, ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ വേഷവിഭാഗം വിദ്യാർത്ഥി സൂരജിന്
പി ബാലകൃഷ്ണൻ സ്മാരക കഥകളി എന്റോവ്മെന്റും നല്കി ആദരിക്കുവാൻ
ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഭരണസമിതി യോഗംചേർന്ന് തീരുമാനിച്ചു. 7,500 രൂപയും പ്രശസ്തിപത്രവും, അംഗവസ്ത്രവും, അടങ്ങുന്നതാണ് പുരസ്കാരം. 2024 ജനുവരി 28 ന് നടക്കുന്ന ക്ളബ്ബിന്റെ നാല്പത്തിയൊമ്പതാമത് വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കഥകളി ക്ലബ് സെക്രട്ടറി രമേശൻ നമ്പീശൻ അറിയി
ച്ചു.