പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ലാബ് സേവനങ്ങളും ; കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ചിലവഴിച്ച് …

പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ലാബ് സേവനങ്ങളും ; കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷം രൂപ ചിലവഴിച്ച് …

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു നിർവഹിച്ചു. മുൻ എംഎൽഎ പ്രൊഫ: കെ.യു അരുണൻ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയാണ് ലാബിന്റെ കെട്ടിട നിർമ്മാണത്തിനായി ഉപയോഗിച്ചത്. ലാബിലേക്ക് വേണ്ട പരിശോധന ഉപകരണങ്ങൾ 2018 ലെ പ്രളയാനന്തരം നവീകരണത്തിന്റെ ഭാഗമായി ലഭിച്ചിരുന്നു. ലാബിന്റെ പ്രവർത്തനം പടിയൂരിലെ സാധാരണജനങ്ങൾക്ക് വളരെ ആശ്വാസകരമാകുമെന്ന് മന്ത്രി പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ , ഡിഎംഒ ഡോ:ശ്രീദേവി ടിപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിജി രതീഷ് ,ടി.വി. വിബിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ , ആരോഗ്യ കേരളം തൃശൂർ ഡി പി എം ഡോ:പി .എം . സജീവ് കുമാർ , ബിജോയ് കളരിക്കൽ, സുനന്ദ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ലാൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ജിത്തു ജോർജ് നന്ദിയും പറഞ്ഞു.

Please follow and like us: