ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് പണം നൽകാൻ ഒടുവിൽ നടപടി; ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയെന്നും നഗരസഭക്ക് അപമാനമെന്നും നഗരസഭ ചെയർപേഴ്സൺ …

ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രധാന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാരന് പണം നൽകാൻ ഒടുവിൽ നടപടി; ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയെന്നും നഗരസഭക്ക് അപമാനമെന്നും നഗരസഭ ചെയർപേഴ്സൺ …

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ റോഡുകളിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ കരാർ തുക പതിന്നാല് മാസങ്ങൾ പിന്നിട്ടും നൽകാത്ത വിഷയത്തിൽ അടിയന്തര നടപടി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പട്ടണത്തിലെ പ്രധാന വീഥികളിൽ അടിയന്തരമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങങ്ങളുടെ പണം കരാറുകാരനായ മുരിയാട് സ്വദേശി റോജോവിന് ഇത് വരെ ലഭിച്ചിട്ടില്ലെന്നും പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കഴിഞ്ഞ ദിവസം ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 50,000 രൂപയായിരുന്നു അടങ്കൽ തുക. പതിന്നാല് മാസം പിന്നിട്ടിട്ടും പണം നൽകിയില്ലെന്നത് അപമാനം ഉണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കരാറുകാരൻ കോടതിയെ സമീപിച്ചാൽ നഗരസഭയ്ക്ക് കൂടുതൽ നഷ്ടം സംഭവിക്കുമെന്നും ഇക്കാര്യത്തിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നഗരസഭാ യോഗത്തിൽ ചൂണ്ടിക്കാട്ടി. പണം നൽകാൻ എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടാകേണ്ടതുണ്ടെന്നും ചെയർപേഴ്സൺ നിർദ്ദേശിച്ചു.

Please follow and like us: