വാഹനാപകടത്തിൽ യുവാവിന്റെ മരണം; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്ത നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ്; പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി നോക്ക്കുത്തി ആയി മാറിയെന്ന് വിമർശനം …

ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരസഭ പരിധിയിലെ റോഡുകളിലെ കുഴികൾ അടയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും തയ്യാറാകാത്ത നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഫ് കൗൺസിലർമാർ. നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധധർണ്ണ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഒരു നോക്ക്കുത്തി ആയി മാറിയിരിക്കുകയാണെന്നും സർക്കാരിനെ വിമർശിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും ഭരണസമിതി ഒളിച്ചോടുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. സിപിഐ പാർലമെന്ററി പാർട്ടി ലീഡർ അൽഫോൺസ തോമസ് അധ്യക്ഷയായിരുന്നു. സി സി ഷിബിൻ, ടി കെ ജയാനന്ദൻ , രാജി കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Please follow and like us: