എംഎൽഎ ഫണ്ട് ഉപയോഗിച്ച് ക്രൈസ്റ്റ് കോളേജിന് മുന്നിൽ നിർമ്മിക്കുന്ന ടൈൽ നടപ്പാത മഴയത്ത് ഒലിച്ച് പോയതിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിജെപി; ടെണ്ടറിലും നിർമ്മാണത്തിലും അഴിമതി നടന്നതായി ആരോപണം…

എംഎൽഎ ഫണ്ട് ഉപയോഗിച്ച് ക്രൈസ്റ്റ് കോളേജിന് മുന്നിൽ നിർമ്മിക്കുന്ന ടൈൽ നടപ്പാത മഴയത്ത് ഒലിച്ച് പോയതിൽ റീത്ത് വച്ച് പ്രതിഷേധിച്ച് ബിജെപി; ടെണ്ടറിലും നിർമ്മാണത്തിലും അഴിമതി നടന്നതായി ആരോപണം…

ഇരിങ്ങാലക്കുട : എംഎൽ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടക്കുന്ന ടൈൽ നടപ്പാത മഴയത്ത് ഒലിച്ചുപോയതിൽ റീത്ത് വച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മുമ്പിലാണ് 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന നടപ്പാത മഴയിൽ ഭാഗികമായി ഒലിച്ച് പോയത്. കോളേജിന് മുൻ വശത്തെ റോഡിലെ വെള്ളക്കെട്ടിനും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ബസ്സിൽ നിന്ന് ഇറങ്ങുന്ന വിദ്യാർഥികൾ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുമാണ് കഴിഞ്ഞ മാസം റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് ഐറിഷ് കാന നിർമ്മിക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ടെണ്ടർ എടുത്തിരിക്കുന്നത്. ടെണ്ടറിലും നിർമ്മാണത്തിലും വലിയ അഴിമതി നടന്നതായി ബി.ജെ.പി ആരോപിച്ചു

സമരം ബിജെപി പാർലമെൻ്ററി പാർട്ടി ലീഡറും ടൗൺ പ്രസിഡണ്ടുമായ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി മെമ്പർ ലിഷോൺ കാട്ട്ള അധ്യക്ഷത വഹിച്ചു. ബൈജു കൃഷ്ണദാസ്, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ ,സിന്ധു സോമൻ, ലീന ഗിരിഷ് , സുധ എന്നിവർ പ്രസംഗിച്ചു.

Please follow and like us: