കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പൂമംഗലം പഞ്ചായത്തിൽ യുവതിക്ക് പൊള്ളലേറ്റു; കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; അവിട്ടത്തൂരിൽ വീടിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു …

കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ പൂമംഗലം പഞ്ചായത്തിൽ യുവതിക്ക് പൊള്ളലേറ്റു; കാറ്റിലും മഴയിലും വേളൂക്കര പഞ്ചായത്തിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; അവിട്ടത്തൂരിൽ വീടിന്റെ കരിങ്കൽ മതിൽ ഇടിഞ്ഞ് വീണു …

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ യുവതിക്കു പൊള്ളലേല്‍ക്കുകയും കൈക്കുഞ്ഞ് തെറിച്ചു വീഴുകും ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ കല്‍പറമ്പ് വെങ്ങാട്ടുമ്പിള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൂണത്ത് വീട്ടില്‍ സുബീഷ് ഭാര്യ ഐശ്വര്യയ്ക്ക്(34) നാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ആറുമാസം പ്രായമായ കുട്ടിക്കു ഭക്ഷണം കൊടുത്ത് കൊണ്ടിരിക്കെയാണ് ഇടിമിന്നലുണ്ടായത്. ഉടന്‍ കൈയിൽ ഉണ്ടായിരുന്ന കുട്ടി തെറിച്ചു വീഴുകയും യുവതിയുടെ മുടി കരിഞ്ഞു പോവുകയുമായിരുന്നു. യുവതിയും കുഞ്ഞും ബോധരഹിതരായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ കേള്‍വി ശക്തിക്കു തകരാറ് സംഭവിച്ചിട്ടുണ്ടെന്നും നീണ്ട കാലത്തെ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി വീട്ടുകാർ പറഞ്ഞു. കുഞ്ഞിന് പരിക്കുകൾ ഒന്നുമില്ല. വീട്ടിലെ സ്വിച്ച് ബോര്‍ഡു തകരുകയും ട്യൂബ് ലൈറ്റ് പൊട്ടി വീഴുകയും ഇലക്ട്രിക് സാധനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ വീടുകളിലെയും ഫാനും ബള്‍ബുകളും തകര്‍ന്നിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വേളൂക്കര പഞ്ചായത്തിൽ ഐക്കരക്കുന്നിൽ താഴത്തുവീട്ടിൽ കുട്ടന്റെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗിക നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശക്തമായ മഴയിൽ വേളൂക്കര പഞ്ചായത്തിൽ തന്നെ അവിട്ടത്തൂർ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കടുന്തയിൽ രാജന്റെ കരിങ്കൽമതിൽ ഇടിഞ്ഞ് വീണിട്ടുണ്ട്.

Please follow and like us: