പുല്ലൂർ നാടകരാവിന് ഒക്ടോബർ 23 ന് തിരിതെളിയും; അരങ്ങിൽ എത്തുന്നത് ആറ് പ്രൊഫഷണൽ നാടകങ്ങളും രണ്ട് അമേച്ച്വർ നാടകങ്ങളും ..

പുല്ലൂർ നാടകരാവിന് ഒക്ടോബർ 23 ന് തിരിതെളിയും; അരങ്ങിൽ എത്തുന്നത് ആറ് പ്രൊഫഷണൽ നാടകങ്ങളും രണ്ട് അമേച്ച്വർ നാടകങ്ങളും ..

 

ഇരിങ്ങാലക്കുട : നാടകകാഴ്ചകൾക്ക് വേദിയൊരുക്കി പുല്ലൂർ ചമയം നാടകവേദിയുടെ നേത്യത്വത്തിൽ നടക്കുന്ന പുല്ലൂർ നാടക രാവിന് ഒക്ടോബർ 23 ന് തിരി തെളിയും. 23 ന് വൈകീട്ട് 6 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടക രാവ് ഉദ്ഘാടനം ചെയ്യുമെന്ന് ചമയം പ്രസിഡണ്ട് എ എൻ രാജൻ, ജനറൽ കൺവീനർ സജു ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര രംഗത്ത് നിന്നുള്ള സന്തോഷ് കീഴാറ്റൂർ, അഞ്ജു ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 23 മുതൽ 29 വരെയുള്ള ദിവസങ്ങളിലായി തിരുവനന്തപുരം അജന്തയുടെ ” മൊഴി ” , വെഞ്ഞാറമൂട് സൗപർണ്ണികയുടെ ” മണികർണ്ണിക “, കോഴിക്കോട് സങ്കീർത്തനയുടെ ” ചിറക് ” , തിരുവനന്തപുരം ദേശാഭിമാനിയുടെ ” ചേച്ചിയമ്മ ” , അമ്പലപ്പുഴ സാരഥിയുടെ ” രണ്ട് ദിവസം ” , പാലാ കമ്മ്യൂണിക്കേഷന്റെ ” ജീവിതം സാക്ഷി ” തുടങ്ങിയ പ്രൊഷണൽ നാടകങ്ങളും ചമയം നാടകവേദിയുടെ ” ഇലകൾ പച്ച ” , പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ ” പച്ചിലകൾ ചിരിക്കുമ്പോൾ ” എന്നിവ അരങ്ങേറും. കവി സമ്മേളനം, കവിയരങ്ങ്, ഏകാങ്ക നാടകമൽസരം, വയലാർ ചലച്ചിത്ര ഗാന മൽസരം, അനിൽ വർഗ്ഗീസ് സ്മാരക ചിത്രരചനാ മത്സരം എന്നിവയും നാടക രാവിനോടിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിമാർ , ജനപ്രതിനിധികൾ, സാംസ്കാരിക- ചലച്ചിത്ര രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. സംഘാടകരായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ , ഭരതൻ കണ്ടേക്കാട്ടിൽ, വേണു ഇളന്തോളി, ടി ജെ സുനിൽകുമാർ, കിഷോർ പള്ളിപ്പാട്ട്, ഷാജു തെക്കൂട്ട്, എ സി സുരേഷ്, ബിജു ചന്ദ്രൻ , സ്മിജിത്കുമാർ , സന്തോഷ് ഭരതൻ , ജിബിൻരാജ് തുടങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: