കാറളം പഞ്ചായത്തിലെ തെക്കേ താണിശ്ശേരി – താണിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു; നിർമ്മാണ പ്രവർത്തനങ്ങൾ 2.15 കോടി രൂപ ചിലവിൽ …
ഇരിങ്ങാലക്കുട : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന ഫേസ് III പ്രകാരം 2.15 കോടി രൂപ ചിലവിൽ പുനർനിർമ്മിച്ച കാറളം പഞ്ചായത്തിലെ താണിശേരി കല്ലട മുതൽ ഹരിപുരം വഴി തെക്കേ കാവപ്പുര ജംഗ്ഷൻ വരെ ഉള്ള 3.27 കിലോമീറ്റർ റോഡിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. താണിശേരി കല്ലട ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ടി എൻ പ്രതാപൻ എംപി അധ്യക്ഷത വഹിച്ചു.കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് രമേഷ്,പഞ്ചായത്ത് മെമ്പർമാരായ രജനി നന്ദകുമാർ,അംബിക സുഭാഷ്,ലൈജു ആൻ്റണി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി പ്രസാദ്, ബാസ്‌റ്റിൻ ഫ്രാൻസിസ്, കെ എസ് ബൈജു,അജയൻ തറയിൽ , പി എം ജി എസ് വൈ ഉദ്യോഗസ്ഥരായ ഡേവിഡ് മോറിസ് ഡി ജോൺ, റോസ് സോളി എന്നിവർ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സരിത വിനോദ്,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം ബാലകൃഷ്ണൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ഇ ബി അബ്ദുൾ സത്താർ,ശ്രീജിത്ത് വട്ടപ്പറമ്പിൽ,പ്രമീള അശോകൻ എന്നിവർ സന്നിഹിതരായിരുന്നു.