വീടിന് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്ന ആളൂർ സ്വദേശി അറസ്റ്റിൽ …

വീടിന് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്ന ആളൂർ സ്വദേശി അറസ്റ്റിൽ …

 

ഇരിങ്ങാലക്കുട : വീടിനോട് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാൾ അറസ്റ്റിലായി. ആളൂർ കാട്ടാംതോട് പാണ്ട്യാലയയിൽ വീട്ടിൽ സുകുമാരനെയാണ് (64) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോൾ ശത്രുക്കൾ അപവാദം പറഞ്ഞു പരത്തുന്നതാണെന്നു പറഞ്ഞ് പിൻന്തിരിപ്പിക്കാനും ശ്രമം നടത്തിയെങ്കിലും സംശയം തോന്നിയ പോലീസ് സംഘം വീട്ടിലും പറമ്പിലും ഏറെ നേരം പരിശോധന നടത്തിയാണ് ഡ്രമ്മുകളിൽ കലക്കിയ വാഷ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാറ്റി കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് മൂന്നു ദിവസത്തെ പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. മുൻപും ഇയാൾ ചാരായം വാറ്റിയതിന് കൊടകര സ്റ്റേഷനിൽ അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ.മാരായ വി.പി.അരിസ്റ്റോട്ടിൽ, എൻ.പി.ഫ്രാൻസിസ് , യു.രമേഷ്, എ.എസ്.ഐ. മിനിമോൾ, സീനിയർ സി.പി.ഒ മാരായ കെ.കെ.പ്രസാദ്. പി.കെ. മനോജ്, പി.ആർ.അനൂപ്, എം.ആർ സുജേഷ്, സി.പി.ഒ മാരായ എസ്.ശ്രീജിത്ത്, ഐ.വി.സവീഷ്, ഡാനിയേൽ സാനി, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Please follow and like us: