പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര ….
ഇരിങ്ങാലക്കുട: പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര .ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 12 വർഷം തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർത്ഥിയെ മാറ്റിയെടുക്കാൻ അധ്യാപകർക്ക് തീർച്ചയായും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ഡോൺ ബോസ്കോ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ സ്കൂളിന്റെ ഉപഹാരം സന്തോഷ് ജോർജ് കുളങ്ങരക്ക് സമ്മാനിച്ചു ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ മുഖ്യാതിഥി ആയിരുന്നു.റെക്ടർ ഫാദർ ഇമ്മാനുവൽ സ്വാഗതവും ഹയർസെക്കൻഡറി പ്രിൻസിപ്പൽ സന്തോഷ് മാത്യു നന്ദിയും പറഞ്ഞു.
ഫാ. മനു പീടികയിൽ,ഫാ. ജോയിസൻ മുളവരിക്കൽ,ഫാ. ജോസിൻ താഴത്തേട്ട് സിസ്റ്റർ വി പി ഓമന ,ലൈസ സെബാസ്റ്റ്യൻ, സെബി മാളിയേക്കൽ, സിബി അക്കരക്കാരൻ,ടെൽസൻ കോട്ടോളി,ശിവപ്രസാദ് ശ്രീധരൻ എന്നിവർ സംസാരിച്ചു.