നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് വി എം സുധീരൻ ; ശ്രദ്ധയീ ജന്മം പ്രകാശനം ചെയ്തു …
ഇരിങ്ങാലക്കുട : നാടിന്റെയും സഹജീവികളുടെയും ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. ഹിന്ദി പ്രചാര കേന്ദ്രം പ്രസിദ്ധീകരിച്ച ആന്റോ വർഗ്ഗീസ് മാസ്റ്ററുടെ ജീവചരിത്ര
ഗ്രന്ഥമായ “ശ്രദ്ധയി ജന്മം ” പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എം എസ് മുരളീധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , വൈസ്- ചെയർമാൻ ടി വി ചാർലി, ജോസ് വള്ളൂർ, അഡ്വ എം എസ് അനിൽകുമാർ , എം കെ അബ്ദുൾസലാം, സുനിൽ അന്തിക്കാട്,അഡ്വ കെ ഷാജി, ഡോ ഹരിശങ്കർ , പി എ സീതിമാസ്റ്റർ, എ ജെ ബാബു, ആൽബർട്ട് തരകൻ, എം എസ് വേണുഗോപാലൻ, അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.