ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ; നിയോജക മണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ; നിയോജക മണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

 

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും എംഎൽഎ ഫണ്ടിൽ നിന്നുള്ള 34 ലക്ഷം രൂപ ഉപയോഗിച്ച് കൂടൽമാണിക്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഹോമിയോ ഡിസ്പെൻസറിക്കായുള്ള കെട്ടിടനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയും ഗവ. ഹോമിയോപ്പതി ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പും ബോധല്ക്കരണ ക്ലാസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനുളള മികവിന്റെ അടിസ്ഥാനത്തിൽ ഹോമിയോ ചികിത്സയുടെ സ്വീകാര്യത വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ലീന റാണി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, സി സി ഷിബിൻ, ജെയ്സൻ പാറേക്കാടൻ, അഡ്വ ജിഷ ജോബി, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസർ ഡോ ബിജു മോഹൻ നന്ദിയും പറഞ്ഞു.

Please follow and like us: