അമ്പതോളം ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ …
ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് -ചെയര്‍മാന്‍ ടി വി ചാര്‍ലി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ അമ്പതോളം ഭിന്നശേഷിക്കാര്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നഗരസഭാ വികസന ഫണ്ടില്‍ നിന്നും എഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഫിംഗര്‍ എക്‌സസൈസര്‍, ഫോള്‍ഡിങ് വാക്ക് ഡ്യുലസ്, വീല്‍ചെയര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ ബെഡ്, തെറാപ്പി മാറ്റ്, എഎഫ്ഒ, സ്റ്റാറ്റിക് സൈക്കിള്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിസി ഷിബിന്‍, ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ , അംബിക പള്ളിപ്പുറത്ത്, ജെയ്‌സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലർമാർ , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍ യു ബീന തുടങ്ങിയവര്‍ പങ്കെടുത്തു.