കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ്; ഔദ്യോഗിക സ്ഥാനാർഥിക്ക് കനത്ത തോൽവി..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിക്ക് കനത്ത തോൽവി. പട്ടികജാതി വിഭാഗം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി പി കെ ഭാസിയെ വൻ ഭൂരിപക്ഷത്തിന് തോല്പിച്ച് നിലവിലെ ഭരണ സമിതി അംഗം എം കെ കോരൻ മാസ്റ്റർ വിജയിച്ചു. ആകെ പോൾ ചെയ്ത 632 വോട്ടിൽ കോരൻ മാസ്റ്റർക്ക് 531 ഉം പി കെ ഭാസിക്ക് 99 ഉം വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. 13 അംഗ ഭരണസമിതിയിൽ 12 പേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എല്ലാവരും കോൺഗ്രസ്സ് പ്രവർത്തകരാണ്. തിലകൻ പൊയ്യാറ, എ സി സുരേഷ്, കെ എൽ ജെയ്സൻ , ഐ കെ ശിവജ്ഞാനം, കെ ഗോപാലകൃഷ്ണൻ , ടി എൽ പ്രിൻസൻ , ഇ വി മാതു, കെ കെ ശോഭനൻ , കെ എസ് ഹരിദാസ് , ഇന്ദിര ഭാസി , എൻ ജി ജയലളിത , രജനി സുധാകരൻ എന്നിവരാണ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടത്.