ഇടതുപക്ഷവേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കാൽനട പ്രചരണ ജാഥക്ക് തുടക്കമായി ; സഹകരണ മേഖലയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വമ്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മുൻ എംപി സി എൻ ജയദേവൻ …

ഇടതുപക്ഷവേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കാൽനട പ്രചരണ ജാഥക്ക് തുടക്കമായി ; സഹകരണ മേഖലയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വമ്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മുൻ എംപി സി എൻ ജയദേവൻ …

 

ഇരിങ്ങാലക്കുട : ഇടതുപക്ഷ വേട്ടക്കും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര എജൻസികളുടെ ശ്രമങ്ങൾക്കുമെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥക്ക് തുടക്കമായി. ആൽത്തറ പരിസരത്ത് നടന്ന യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംപി യുമായ സി എൻ ജയദേവൻ ജാഥ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് രൂപയുടെ ആസ്തികൾ രാജ്യത്തെ വമ്പൻ മുതലാളിമാരുടെ കൈകളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സിപിഐ നേതാവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നോട്ട് നിരോധന കാലഘട്ടത്തിൽ തന്നെ ആരംഭിച്ചതാണ്. നോട്ട് മാറുന്നതിനുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് നിഷേധിക്കപ്പെട്ടത് ബിജെപി നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് ധനകാര്യ മന്ത്രി തന്നെ കേരളത്തിലെ എംപി മാരോട് വ്യക്തമാക്കിയതാണ്. സഹകരണ രംഗം കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയാണ് ജയിലുകൾ എന്നും ഇവരിൽ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനുള്ള നടപടികൾ സർക്കാർ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ എം പി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ കേന്ദ്ര എജൻസികൾ ഉപയോഗിച്ച് വേട്ടയാടുന്നതിനാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ടൗൺ കമ്മിറ്റി കൺവീനർ കെ പി ജോർജ്ജ് അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റൻ ഉല്ലാസ് കളക്കാട്ട് , വൈസ് – ക്യാപ്റ്റൻ പി മണി, മാനേജർ വി എ മനോജ് കുമാർ, എൽഡിഎഫ് നേതാക്കളായ അഡ്വ കെ ആർ വിജയ , ടി കെ വർഗ്ഗീസ്, പാപ്പച്ചൻ വാഴക്കുന്ന്, ഗിരീഷ് മണപ്പെട്ടി, കെ എസ് പ്രസാദ്, രാജു പാലത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു. നാല് ദിവസങ്ങളിലായുള്ള ജാഥ ഒക്ടോബർ 9 ന് വൈകീട്ട് 5 ന് കൊമ്പിടി സെന്ററിൽ സമാപിക്കും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ഒക്ടോബർ 14 ന് നടക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമത്തിന്റെ മുന്നോടിയായിട്ടാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

Please follow and like us: