പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ അതിരപ്പിള്ളി സ്വദേശിയായ  പ്രതിക്ക് 21 വർഷം കഠിന തടവ് ..

പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ അതിരപ്പിള്ളി സ്വദേശിയായ

പ്രതിക്ക് 21 വർഷം കഠിന തടവ് ..

ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് 21

വർഷം കഠിനതടവും ഒരു ലക്ഷത്തി ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു

കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജ് രവിചന്ദർ.

സി. ആർ. വിധി പ്രസ്താവിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ (53 വയസ്സ്) എന്ന നായർ ശിവനെയാണ് കോടതി

ശിക്ഷിച്ചത്.2021 മാർച്ച് 27 നാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായതെന്ന്

ആരോപിച്ച് അതിരപ്പിള്ളി പോലീസ് ചാർജ്ജ് ചെയ്ത കേസിലാണ്

വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും

14 സാക്ഷികളേയും 22 രേഖകളും ഹാജരാക്കി. അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ. കെ. ഷിജു ആണ് കേസ്സിൽ അന്വേഷണം നടത്തി

കുറ്റപത്രം സമർപ്പിച്ചത്. പിഴ സംഖ്യ ഈടാക്കിയാൽ ആയത്

പീഢനത്തിന് ഇരയായ കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും

വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇരയായ

കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവ്വീസ്

അതോറിറ്റിയ്ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു

വാഴക്കാല, അഡ്വ. കെ. എൻ. സിനിമോൾ എന്നിവർ ഹാജരായി.സിനീയർ സിവിൽ

പോലീസ് ഓഫീസറും ലെയ്സൺ ഓഫീസറുമായ ടി. ആർ. രജിനി

പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Please follow and like us: