അരിമ്പൂരിലെ കൊലപാതകം ; പ്രതികൾ അറസ്റ്റിൽ ;പ്രതിക്കായി തമിഴ്നാട്ടിൽ കേരള പോലീസിന്റെ റെയ്ഡ്…
അന്തിക്കാട് : അരിമ്പൂരിൽ തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരൻ (22 വയസ്സ്) ,കടലൂർ ബണ്ടരുട്ടി സ്വദേശി ഷൺമുഖൻ (38 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ് എന്നിവർ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. വർഷങ്ങളായി അന്തിക്കാട് അരിമ്പൂരിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായി താമസിക്കുന്ന തമിഴ്നാട് കടലൂർ സ്വദേശി അരിമ്പൂർ അമ്പാടത്തു വീട്ടിൽ ആദിത്യന്റെ മൃതദേഹം അഴുകിയ നിലയിൽ വീടിനകത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ , ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇൻസ്പെക്ടർ പി.കെ.ദാസ് എന്നിവർ കൊലപാതക സാധ്യത മുന്നിൽ കണ്ടാണ് അന്വേഷണം ആരംഭിച്ചത്. പല സംഘങ്ങളായി തിരിഞ്ഞ് പോലീസ് സംഘം അന്തിക്കാട്, അരിമ്പൂർ, തൃശൂർ മേഖലയിൽ നിരവധി പേരെ ചോദ്യം ചെയ്തും, തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നത്.
ട്രിച്ചി പോലീസിന്റെ കൂടി സഹായത്തോടെ നാഗൂർ, കാരയ്ക്കൽ, ട്രിച്ചി എന്നിവിടങ്ങളിലെ പരിശോധനയിലാണ് ഇയാൾ കസ്റ്റഡിയിലായ തൃശൂർ പടിഞ്ഞാറേ കോട്ടയിൽ കെട്ടിട പണിക്കായി എത്തിയ ദാമോദരനെ ഇടയ്ക്ക് ആദിത്യൻ കൂടെ കൂട്ടിയിരുന്നു.സംഭവ ദിവസം ഷൺമുഖനും ആദിത്യന്റെ വീട്ടിൽ എത്തിയിരുന്നു. പണിക്കൂലി വീതം വയ്ക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ഇരുവരും ചേർന്ന് ആദിത്യത്തെ കുത്തുകയായിരുന്നു. മരിച്ചുവെന്നറിഞ്ഞതോടെ വീടുപൂട്ടി ഇരുവരും സ്ഥലം വിട്ടു. ദാമോദരൻ തമിഴ് നാട്ടിലേക്ക് മുങ്ങിയെന്നറിഞ്ഞയുടനെ അന്തിക്കാട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം ട്രിച്ചിയിലേക്കു പുറപ്പെട്ടു. എന്നാൽ ഇക്കാര്യം അറിയിക്കാതെയാണ് മറ്റൊരു സംഘം നാട്ടിൽ ഇയാളുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിയത്.
നാടോടികളെപ്പോലെ ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെയുള്ള ജീവിതമാണ് പ്രതികളുടേത്. തമിഴ് നാട്ടിലെത്തിയ പോലീസ് സംഘം 10 ദിവസം ട്രിച്ചി, നാഗൂർ, കാരയ്ക്കൽ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.ഷൺമുഖനെ തൃശൂർ വെസ്റ്റ് ഫോർട്ടിൽ നിന്നും പിടിച്ചു.
എസ്.ഐ ശ്രീഹരി, വി.കെ.അനിൽകുമാർ, എം.അരുൺ കുമാർ , രഘു .പി.ജയകൃഷ്ണൻ , എ.എസ്.ഐ. എം.കെ.അസീസ്, സീനിയർ സി.പി.ഒ മാരായ മിഥുൻ കൃഷ്ണ, സോണി സേവ്യർ , മുരുകദാസ് എ.കെ.പ്രഭാത് ,സുർജിത് സാഗർ, മുരുകദാസ് .ജോഫിൻ ജോൺ, സൈബർ സെൽ വിദഗ്ദരായ പ്രജിത്ത്, ബാലു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.