ഫലവ്യക്ഷതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി ; കൃഷി ഭവനുകൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ഒരു കോടി ഫലവൃക്ഷതൈകൾ …
ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഒരു കോടി ഫലവ്യക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൃഷി ഭവനുകളുടെ നേതൃത്വത്തിൽ മാവ് ഗ്രാഫ്റ്റ് , പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ് ,പേര ലയർ എന്നീ തൈകളാണ് സബ്സിഡി നിരക്കിൽ ഒരു യൂണിറ്റിന് 75 രൂപ ഈടാക്കി നൽകുന്നത്. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഫലവ്യക്ഷതൈകളുടെ നഗരസഭതല വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷനായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജെയ്സൻ പാറേക്കാടൻ , കൃഷി ഓഫീസർ എം കെ ഉണ്ണി എന്നിവർ സംസാരിച്ചു.