ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു …
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടത്ത് നെടുവൻകാട് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ചു ( 32 വയസ്സ് )സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇരു വൃക്കകളും തകരാറിലായതിനാൽ അഞ്ചു എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരുന്നത്. വൃക്ക മാറ്റി വെക്കൽ മാത്രമാണ് പോംവഴിയായി ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വൃക്ക മാറ്റി വെക്കുന്നതിന് ഭാരിച്ച തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വൃക്ക നൽകുവാൻ ഒരാൾ തയ്യാറായിട്ടുണ്ട്. ലാളന ലഭിച്ച് വളരേണ്ട കുഞ്ഞ് അമ്മയുടെ വേദന കണ്ടാണ് ഓരോ ദിനങ്ങളും കഴിച്ചുകൂട്ടുന്നത്. അഞ്ചുവിന്റെ ജീവൻ രക്ഷിക്കുവാൻ
തുടർചികിത്സക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വി.ആർ. സുനിൽകുമാർ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ, വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ്,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിനോയ് ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരി കളായും കെ.പി. മോഹനൻ ചെയർമാനും വാർഡ് മെമ്പർ സുജന ബാബു കൺവീനറായും ഉള്ള സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. സഹായത്തിനായി
അഞ്ചു ചികിത്സാ സഹായ നിധി എന്നപേരിൽ കേരള ഗ്രാമീൺ ബാങ്ക് വള്ളിവട്ടം ശാഖയിൽ ഒരു ജോയിന്റ് എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ എക്കൗണ്ട് നമ്പറിലേക്ക് അകമഴിഞ്ഞ സഹായങ്ങൾ നൽകി സഹകരിക്കണമെന്ന്
കെ.പി. മോഹനൻ (ചെയർമാൻ) ,
സുജന ബാബു ( കൺവീനർ) എന്നിവർ അദ്യർത്ഥിച്ചു.അഞ്ചു ചികിത്സാ സഹായനിധി ,കേരള ഗ്രാമീൺ ബാങ്ക് വള്ളിവട്ടം ശാഖ
A/c. 40713101036844
IFSC: KLGB0040713.