ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർസിസി , സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് 50, 167 യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 ന് രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന ക്യാമ്പ് ലയൺസ് ജില്ലാ കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ്, കോളേജ് പ്രിൻസിപ്പാൾ സി. ബ്ലെസി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 പേരെയാണ് ക്യാമ്പിൽ പരിശോധിക്കുകയെന്നും രോഗം നിർണ്ണയിക്കപ്പെടുന്നവർക്ക് സൗജന്യ നിരക്കിൽ ആർസിസി യിൽ തുടർചികിൽസ ചെയ്യാവുന്നതാണെന്നും 9072660552, 9495566189 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Please follow and like us: