നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി …

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി …

 

തൃശ്ശൂർ : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുൻ (37 വയസ്സ്) എന്നയാളെ കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍ ഉള്‍പ്പടെ എട്ടോളം കേസുകളിൽ മിഥുന്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ ഐപിഎസ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: