ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് …

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് …

 

ഇരിങ്ങാലക്കുട: ഫാസിസത്തിന്റെ വരവിന് ഇന്ത്യയും വേദിയാവുകയാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന അംഗം ടി കെ വാസു .ഗ്രന്ഥശാല പ്രസ്ഥാനത്തെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായി കെട്ടിപ്പടുത്ത ഗ്രന്ഥാലയങ്ങളെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. മനുഷ്യൻ എന്ന വ്യത്യസ്തതകളെ നിലനിറുത്താൻ ബാധ്യതയുള്ള ജനാധിപത്യ കുലത്തിലാണ് ഗ്രന്ഥശാല പ്രവർത്തകനെന്നും പോരാടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് രാജൻ നെല്ലായി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.തങ്കം ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ.

കെ.പി.രവിപ്രകാശ്, ഡോ.കെ.പി. ജോർജ്ജ്, ഡോ.കെ. രാജേന്ദ്രൻ, ഖാദർ പട്ടേപ്പാടം, ആർ.എൽ.സിന്ധു, വിദ്യ ജയൻ, സി.സി. ശബരീഷ് എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ജി മോഹനൻ സ്വാഗതവും കെ.ജി.മോഹനൻ സ്വാഗതവും, എൻ.എം.ജയരാജൻ നന്ദിയും പറഞ്ഞു.

Please follow and like us: