പോക്സോ കേസ്സിൽ കൊടകര സ്വദേശിയായ പ്രതിക്ക് 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും….

പോക്സോ കേസ്സിൽ കൊടകര സ്വദേശിയായ പ്രതിക്ക് 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും….

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ശാരീരിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കൊടകര പാപ്പാത്ത് വീട്ടിൽ രാജുവിനെ (46 വയസ്സ്) 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ ഉത്തരവായി. 2015 ൽ പല തവണകളിലായി പീഡിപ്പിച്ച കേസിലാണ് വിധി. ഒന്നാം പ്രതി വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. പുതുക്കാട് എഎസ്ഐ ടി ആർ രാജൻ രജിസ്റ്റർ ചെയ്ത കേസിൽ സി ഐ ആയിരുന്ന എസ് പി സുധീരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വി ജു വാഴക്കാല , അഡ്വ കെ എൻ സിനിമോൾ എന്നിവർ ഹാജായി. പിഴ സംഖ്യ അതി ജീവിതയ്ക്ക് നൽകുന്നതോടെപ്പം മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Please follow and like us: