പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തി മുനയം, ശിവകുമാരേശ്വരം ഈസ്റ്റ് റോഡുകൾ നാടിന് സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ 52 ലക്ഷം രൂപ ചിലവിൽ ….
ഇരിങ്ങാലക്കുട : എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പടിയൂർ പഞ്ചായത്ത് വാർഡ് 14 ലെ കാക്കാത്തുരുത്തി മുനയം റോഡ്, വാർഡ് അഞ്ചിലെ ശിവകുമാരേശ്വരം ഈസ്റ്റ് റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. കാക്കാത്തുരുത്തി മുനയം റോഡ് 27 ലക്ഷം രൂപ ചിലവിലും ശിവകുമാരേശ്വരം ഈസ്റ്റ് റോഡിന് 25 ലക്ഷം രൂപ ചിലവിലുമാണ് നിർമ്മിച്ചത്.
മുനയം, ശിവകുമാരേശ്വരം റോഡ് പരിസരത്ത് നടന്ന പരിപാടികളിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.