ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിന്റെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാകുന്നു ; റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമ്മിക്കുന്ന പ്രവ്യത്തിക്ക് തുടക്കമായി…

ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിന്റെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാകുന്നു ; റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് കാന നിർമ്മിക്കുന്ന പ്രവ്യത്തിക്ക് തുടക്കമായി…

ഇരിങ്ങാലക്കുട : അയ്യായിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജിന്റെ മുൻവശത്തുള്ള റോഡിലെ വെള്ളക്കെട്ടിനും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ബസ് ഇറങ്ങുന്ന വിദ്യാർഥികൾ തട്ടി വീഴുന്ന അവസ്ഥയ്ക്കും ഒടുവിൽ പരിഹാരമാകുന്നു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റെ സൈഡ് ഉയർത്തി ടൈൽ വിരിച്ച് ഐറിഷ് കാന നിർമ്മാണ പ്രവ്യത്തി ആരംഭിക്കുന്നതോടെയാണിത്. റോഡിന്റെ ഒരു വശത്ത് 193 മീറ്റർ നീളത്തിലും 2.50 മീറ്റർ ശരാശരി വീതിയിലും മറുവശത്ത് 17 മീറ്റർ നീളത്തിലും 1.10 മീറ്റർ വീതിയിലും 80 എംഎം കനമുള്ള ഇന്റർലോക്കിംഗ് ബ്ലോക്കുകൾ വിരിക്കലും 160 മീറ്റർ നീളത്തിൽ ഡ്രെയിൻ നിർമ്മാണവുമാണ് നടത്തുന്നത്. മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി എന്ന എജൻസിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുളളത്. കോളേജിന്റെ മുൻവശത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു. കോളേജ് സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശം കായിക വകുപ്പ് മന്ത്രി പരിഗണിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ , പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാല്യേയക്കര, വാർഡ് കൗൺസിലർ ജെയ്സൻ പാറേക്കാടൻ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ശ്രീഹരി , ഇരിങ്ങാലക്കുട നഗരസഭ മുനിസിപ്പൽ എഞ്ചിനീയർ ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: