കുട്ടൻകുളം സംരക്ഷണഭിത്തി നിർമ്മാണത്തിനും കുളത്തിന്റെ നവീകരണത്തിനും ഭരണാനുമതി;  നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …

കുട്ടൻകുളം സംരക്ഷണഭിത്തി നിർമ്മാണത്തിനും കുളത്തിന്റെ നവീകരണത്തിനും ഭരണാനുമതി;

നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടൻകുളം നവീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണ പ്രവ്യത്തികൾക്കും ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയിൽ നവീകരിക്കും. കുട്ടൻകുളത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്തു കൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണപ്രവൃത്തി. സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റിന് എത്രയും വേഗം അംഗീകാരം ലഭ്യമാക്കും. നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 2021 മെയ് 16 നാണ് കനത്ത മഴയിൽ കുളത്തിന്റെ തെക്കേ മതിൽ തകർന്ന് വീണത്. തുടർന്ന് ദേവസ്വത്തിന്റെ നേത്യത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചും വേലികളും ഷീറ്റും സ്ഥാപിച്ചും താത്കാലിക സംവിധാനങ്ങൾ എർപ്പെടുത്തിയിരിക്കുകയാണ്.

Please follow and like us: