ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ കൊരുമ്പിശ്ശേരിയിൽ ; നിർമ്മാണം പൂർത്തീകരിച്ചത് പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷത്തിന്റെ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് …

ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ കൊരുമ്പിശ്ശേരിയിൽ ; നിർമ്മാണം പൂർത്തീകരിച്ചത് പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷത്തിന്റെ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് …

 

ഇരിങ്ങാലക്കുട : പ്രാഥമിക ചികിൽസകൾ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെ അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ ഇരിങ്ങാലക്കുട നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 18 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച് വാർഡ് 19 ൽ കൊരുമ്പിശ്ശേരിയിൽ നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ചാണ് നഗരസഭയിലെ ആദ്യത്തെ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന സെന്ററിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനങ്ങൾ ലഭിക്കും. സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് നഗരസഭ പ്രാധാന്യം നൽകുന്നതെന്നും നഗരസഭയിലെ രണ്ടാമത്തെ വെൽനസ്സ് സെന്റർ മാടായിക്കോണത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. വൈസ്- ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എഞ്ചിനീയർ ഗീതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജെയ്സൻ പാറേക്കാടൻ, കൗൺസിലർ പി ടി ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് സ്വാഗതവും

Please follow and like us: