രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ…
ഇരിങ്ങാലക്കുട : രണ്ടോണനാളിൽ അന്തിക്കാട് നടന്ന വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ . പടിയം മുറ്റിച്ചൂർ സ്വദേശികളായ പണിയ്ക്കവീട്ടിൽ ഷിഹാബ് ( 28 ) , കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഹിരത്ത് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഇൻ ചാർജ്ജ് ടി എസ് സിനോജ്, അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ പി കെ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷിഹാബും മുറ്റിച്ചൂർ കട്ടൽ വീട്ടിൽ നിമേഷും പൂർവവൈരാഗ്യത്തിന്റെ പേരിൽ ഹിരത്തിന്റെ വീട്ടിൽ ചെന്ന സമയത്ത് , ഹിരത്ത് വീട്ടിൽ കരുതി വച്ചിരുന്ന മാരകമായ കത്തി കൊണ്ട് നിമേഷിനെ വയറ്റിൽ പല തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിമേഷ് ചികിൽസയിലാണ്. പിടിയിലായ ഷിഹാബിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 12 ഉം ചികിൽസയിൽ കഴിയുന്ന നിമേഷിന് ആറും കേസുകൾ നിലവിലുണ്ട്. കാപ്പ പ്രകാരം തടങ്കലിൽ ഷിഹാബ് തടവിൽ ആയിരുന്നു. സബ് ഇൻസ്പെക്ടർമാരായ ശ്രീഹരി, ബെനഡിക്ട് , അരുൺ , മറ്റ് ഉദ്യോഗസ്ഥരായ സരീഷ്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.