കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം….
ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം. തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാവിലെ 7 ന് ബാങ്കിന് മുമ്പിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് ആരംഭിച്ച സമരം ബിജെപി മധ്യമേഖല വൈസ്- പ്രസിഡണ്ട് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തതു . നിയോജക മണ്ഡലം പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സന്തോഷ് ചെറാക്കുളം, കെ സി വേണു മാസ്റ്റർ , ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, ടി കെ ഷാജു, രാമചന്ദ്രൻ കോവിൽപറമ്പിൽ , സത്യദേവ് , സജീവൻ അമ്പാടത്ത് , മായ അജയൻ , സരിത സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.