ഓണാഘോഷത്തിനായി പാകപ്പെടുത്തിയ ആയിരം ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു …

ഓണാഘോഷത്തിനായി പാകപ്പെടുത്തിയ ആയിരം ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഷ് സംഘം പിടിച്ചെടുത്തു …

ഇരിങ്ങാലക്കുട : ഓണാഘോഷത്തിനായി പാകപ്പെടുത്തിയ 1000 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി പിടിച്ചെടുത്തു. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം അസി.എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ് കുമാറും സംഘവും കല്ലൂർ – ആദൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം നിർമ്മിക്കാൻ പരുവപ്പെടുത്തിയ വാഷ് കണ്ടെത്തിയത്.

അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം ഒ അബ്ദഗലീൽ, സിവിൽ എക്സൈസ് ഓഫീസർ എം പി ജീവേഷ് എന്നിവർ ഉൾപ്പെട്ടിരുന്നു .

Please follow and like us: