വിലക്കുറവിൽ പച്ചക്കറികൾ ; ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷിഭവനുകളുടെയും നേത്യത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ഓണച്ചന്തകൾ തുടങ്ങി …

വിലക്കുറവിൽ പച്ചക്കറികൾ ; ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷിഭവനുകളുടെയും നേത്യത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ഓണച്ചന്തകൾ തുടങ്ങി …

ഇരിങ്ങാലക്കുട : ഓണ ചന്തകളുമായി ഇരിങ്ങാലക്കുട നഗരസഭയും. കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടി കോർപ്പ് , വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ നഗരസഭ പരിധിയിൽ സെന്റ് ജോസഫ്സ് കോളേജിന് അടുത്തുള്ള കൃഷി ഭവനിലും മൂർക്കനാട് ആലുംപറമ്പിലുമാണ് ആഗസ്റ്റ് 25 മുതൽ 28 വരെ ഓണചന്തകൾ രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കുക. പൊതു വിപണിയെക്കാൾ മുപ്പത് ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ഓണചന്തകൾ വഴി ലഭ്യമാക്കും. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഓണച്ചന്തകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷനായിരുന്നു. കൃഷി അസി. ഡയറക്ടർ എസ് മിനി പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , അർബൻ മാർക്കറ്റ് പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ എം കെ ഉണ്ണി സ്വാഗതവും കൃഷി അസിസ്റ്റന്റ് എം എസ് ഹാരീസ് നന്ദിയും പറഞ്ഞു.

Please follow and like us: