വിലക്കയറ്റം പിടിച്ചു നിറുത്താൻ ഓണം ഫെയറുമായി സപ്ലൈകോ …
ഇരിങ്ങാലക്കുട : വിലക്കയറ്റം പിടിച്ച് നിറുത്താൻ ഓണം ഓഫറുമായി സപ്ലൈകോ . വിവിധ ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറുകളുമായിട്ടാണ് 2023 ലെ ഓണക്കാലത്ത് ഓണം ഫെയർ ആരംഭിച്ചിരിക്കുന്നത്. മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണം ഫെയർ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ക്യപേഷ് ചെമ്മണ്ട , കെ എ റിയാസുദ്ദീൻ, ടി കെ വർഗ്ഗീസ് , സപ്ലൈകോ ഉദ്യോഗസ്ഥരായ സോഫി സെബാസ്റ്റ്യൻ, പി സി നന്ദകുമാർ എന്നിവർ പങ്കെടുത്തു. അരി, പഞ്ചസാര, പരിപ്പ്, കടല, ഉഴുന്ന്, മല്ലി, വെളിച്ചെണ്ണ, ചെറുപയർ എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കുമെന്നും പയറും മുളകും മാത്രമാണ് ലഭ്യമല്ലാത്തതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഓണം ഫെയർ ആഗസ്റ്റ് 28 ന് സമാപിക്കും.