വിപണി ഇടപെടൽ പദ്ധതി പ്രകാരമുള്ള ഓണ സമൃദ്ധി കർഷക ചന്ത കാട്ടൂരിൽ ; പൊന്നാനി കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംപ്പാടം പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

വിപണി ഇടപെടൽ പദ്ധതി പ്രകാരമുള്ള ഓണ സമൃദ്ധി കർഷക ചന്ത കാട്ടൂരിൽ ; പൊന്നാനി കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംപ്പാടം പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

 

ഇരിങ്ങാലക്കുട : വിലക്കയറ്റം നിയന്ത്രിക്കാനും കർഷകർക്ക് ഉൽപന്നങ്ങങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും ഓണക്കാലത്ത് കർഷക ചന്തയുമായി കൃഷി വകുപ്പ് . വിപണി ഇടപെടൽ പദ്ധതി പ്രകാരമാണ് ഓണ സമൃദ്ധി കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്. കർഷകരിൽ നിന്ന് പത്ത് ശതമാനം അധിക വിലയ്ക്ക് സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ പൊതുവിപണിയെക്കാൾ മുപ്പത് ശതമാനം വിലക്കിഴിവിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് അധികൃതർ കർഷക ചന്തയിലൂടെ ലക്ഷ്യമിടുന്നത്. ഹോർട്ടിക്കോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ കൃഷിക്ക് ഏറെ പ്രാധാന്യമുള്ള കാട്ടൂർ പഞ്ചായത്തിലാണ് ഇത്തവണ നാലു നാൾ നീണ്ടു നിൽക്കുന്ന നിയോജകമണ്ഡലതല കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്. കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കർഷക ചന്തയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കാർഷിക കേരളത്തിന്റെ ഐശ്വര്യ പൂർണ്ണമായ മുഖം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി സർക്കാർ നടത്തുന്നതെന്നും പൊന്നാനി കോൾപ്പാട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടൂർ പഞ്ചായത്തിലെ തെക്കുംപ്പാടം പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ മിനി എ എസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , അംഗങ്ങൾ, കർഷക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു കൃഷി ഓഫീസർ നീരജ ഉണ്ണി സ്വാഗതവും ടി കെ രഹിത നന്ദിയും പറഞ്ഞു.

Please follow and like us: