വാഹനാപകടത്തിൽ പുല്ലൂർ ചമയം നാടകവേദി സെക്രട്ടറിയും പുല്ലൂർ ബാങ്ക് മുൻഭരണസമിതി അംഗവുമായ അനിൽ വർഗ്ഗീസ് മരിച്ചു …
ഇരിങ്ങാലക്കുട : മൂവാറ്റുപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ ഇരിങ്ങാലക്കുട – പുല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. പുല്ലൂർ ചമയം നാടകവേദി സെക്രട്ടറിയും പുല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായ പുല്ലൂർ വാച്ചാക്കുളം പരേതനായ വർഗ്ഗീസിന്റെ മകൻ അനിൽ (43) ആണ് മരിച്ചത്. സോളാർ – ഇൻവെർട്ടർ ടെക്നീഷ്യനായ അനിൽ നിർമ്മാണ സാമഗ്രികളുമായി ചങ്ങനാശ്ശേരിയിൽ നിന്ന് പിക്കപ്പ് വാൻ ഓടിച്ച് വരുമ്പോൾ മൂവാറ്റുപ്പുഴയിൽ വച്ച് ട്രെയിലർ വാഹനം ഇടിക്കുകയായിരുന്നു. രാത്രി 12.30 മണിയോടെയായിരുന്നു അപകടം. ഉടനെ മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ ലീലയാണ് അമ്മ . രേഖ ഭാര്യയും ആർദ്ര , അലീന, ആരണ്യ, അലേഖ എന്നിവർ മക്കളുമാണ്. പുല്ലൂർ ചമയം നഗറിന് അടുത്ത് വീട് നിർമ്മാണം പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിൽ ആയിരുന്നു അനിൽ വർഗ്ഗീസ് . മ്യതദേഹം മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിൽ .